2009, നവംബർ 19, വ്യാഴാഴ്‌ച

പിടിവലി

നീ
നിന്നിലേക്ക്‌
വലിക്കാത്തതു കൊണ്ടല്ലേ
ഞാന്‍
എന്നിലേക്ക്‌
വലിഞ്ഞത്

കവി

കവിത
ചുരത്തിയിരുന്നവന്‍ തന്നെ
കവിത
കറന്നു തരാന്‍ തുടങ്ങിയതോടെ
കവിതയില്‍
വെള്ളത്തിന്റെ അംശം
കൂടിക്കൂടി വന്നു

2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ചെരുപ്പ്

കല്ലും മുള്ളും
ചെളിയും കലര്‍ന്ന
നിന്റെ കാല്‍പാദങ്ങളുടെ
കളങ്കത്തില്‍ നിന്നും
ഭൂമിയുടെ പവിത്രതയെ
സംരക്ഷിക്കുന്ന രക്ഷകന്‍

2009, ജൂലൈ 25, ശനിയാഴ്‌ച

waste

'ചപ്പുചവറുകള്‍ ഇവിടെ നിക്ഷേപിക്കുക'
എന്നെഴുതി വെച്ചതുകൊണ്ടായിരിക്കാം
അവള്‍ എന്നില്‍ വന്നു നിറഞ്ഞത്‌