ഒരാഴ്ചയായി കേരളായൂണിവേഴ്സിറ്റിയുടെ രണ്ടാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണ്ണയ ക്യാമ്പിലാണ്.. ഉത്തരക്കടലാസുകളില്‍ ഒളിഞ്ഞിരുന്ന ചില വിശേഷങ്ങള്‍ കണ്ട് അറിയാതെ ഗ്രേഡുകള്‍ പോലും പൊട്ടിച്ചിരിച്ചു! അവയില്‍ ചിലത് ഗ്രേഡിടാതെ പോസ്റ്റ് ചെയ്യുന്നു.
പേപ്പര്‍ - ഗദ്യസാഹിത്യം
ചോദ്യം:ആണ്ടിമലയനെ പറ്റി പൂക്കുഞ്ഞിബീയുടെ ഓര്‍മ്മയിലുള്ളതെന്തെല്ലാം?(സ്മാരകശിലകള്‍ )
''ആണ്ടിമല വളരെ സുന്ദരമായ ഒരു മലയാണ്.പൂക്കുഞ്ഞിബീ അവിടെ ചെല്ലുമ്പോഴെല്ലാം തുമ്പികള്‍ വട്ടമിട്ടു പറക്കാരുണ്ട്.വീട്ടിലിരുന്ന് ജനല്‍ വഴി അവള്‍ എന്നും ആണ്ടിമല നോക്കിയിരിക്കാറുണ്ട്''
ചോദ്യം:റബ്ബര്‍ മൂങ്ങയുടെ സവിശേഷതയെന്ത്? (നിന്റെ ഓര്‍മ്മയ്ക്ക് )
''നാട്ടിന്‍പുറത്ത് കാണുന്ന സാധാരണ മൂങ്ങകളെ പോലെയല്ല രബ്ബര്‍മൂങ്ങ.പകല്‍ സമയത്താണ് ഇവയുടെ സഞ്ചാരം.റബ്ബര്‍ മരങ്ങളില്‍ മാത്രം താമസിക്കാറുള്ള ഇവ എം.ടി യുടെ വീട്ടില്‍ ധാരാളമുണ്ട്''
ചോദ്യം: കൂത്തിച്ചി എന്ന വാക്കിന്റെ നിഷ്പത്തിയെങ്ങനെ ?
'' കൂത്തിച്ചി എന്നത് ഒരു ഗ്രീക്ക് പദമാണ്. മലയാളികള്‍ അത് മോശമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച് നശിപ്പിച്ചതാണ്''
ചിരിക്കാന്‍ വക ഇനിയുമുണ്ട് അത് ചോദ്യപേപ്പറില്‍ തന്നെയാണ്
1.അയാള്‍ എന്ന കഥാപാത്രം ഏറ്റവും കൂടുതലുള്ളത് ആരുടെ കഥകളിലാണ് ?
എണ്ണിതിട്ടപ്പെടുത്തിയില്ല ഒരു നിരൂപകനും എന്നെഴുതിയ മിടുക്കനായ കുട്ടിക്ക് എനിക്ക് 'എ'ഗ്രേഡ് കൊടുക്കാനായില്ല. കാരണം ഉത്തരസൂചികയില്‍ ടി.പത്മനാഭന്‍ എന്നെഴുതി വെച്ചിട്ടുണ്ടായിരുന്നു...!
ഫ്രീയായിട്ട് നിലവാരമുള്ള തമാശ വായിക്കാനും ഒരു ഭാഗ്യം വേണം!
മറുപടിഇല്ലാതാക്കൂഭേഷ് നന്നായിട്ടുണ്ട്.............
മറുപടിഇല്ലാതാക്കൂ