പണ്ടൊരിക്കല്‍ ഉപ്പ കൃഷിയാപ്പീസില്‍ നിന്നും കൊണ്ടുകൊണ്ടുവന്നതാണ് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഇന്ന് പടര്‍ന്ന്‍ പന്തലിച്ചു നില്‍ക്കുന്ന മാതോളിനാരങ്ങ എന്ന കമ്പിളിനാരങ്ങ മരം .ഒന്ന് പൂവിടാതെ, ഒരു മധുരം പോലും കായ്ക്കാതെ ഏറെക്കാലം മേല്‍ക്കൂരയ്ക്ക് മേല്‍ ചാഞ്ഞുനിന്ന ഈ മരം വെട്ടിമാറ്റാന്‍ എല്ലാവരും ഞങ്ങളെ നിര്‍ബന്ധിച്ചു.പക്ഷെ വീട്ടിലെ കൊച്ചുകുട്ടികള്‍ നാരങ്ങ മധുരം ഏറെ കൊതിച്ചുപോയി...
ഒരിക്കല്‍ വീട്ടിലേക്ക് വിരുന്നുവന്ന ഒരു ബന്ധു ഉമ്മയോട് പറഞ്ഞു: '' ചെയ്ത്താന്റെ കോപമാണ് ഈ പടര്‍ന്നുനില്‍ക്കുന്നത്,മാതളം കായ്ക്കണേല്‍ മരത്തടിയില്‍ മൂന്ന്‍ ആണിയടിച്ചു കയറ്റണം..''
ഉമ്മ മറ്റൊന്നും ചിന്തിച്ചില്ല. അന്ന് തന്നെ നാരങ്ങാമരത്തില്‍ ആണിയടിച്ച്കയറ്റി.വര്‍ഷം ഒന്ന് കഴിഞ്ഞു .. ഇപ്പോഴിതാ ഞങ്ങളുടെ മാതളനാരകം നിറഞ്ഞു കായ്ച്ചിരിക്കുന്നു.. ഞങ്ങളൊന്നിച്ച് കഴിഞ്ഞദിവസം കന്നിഫലത്തിന്റെ രുചി പകുത്തെടുക്കുമ്പോള്‍ വായിലൂറി വന്ന പുളിമധുരം നുണഞ്ഞുകൊണ്ട് ഉമ്മ പറഞ്ഞു:
'' തിന്നോ.... തിന്നോ....! ചെയ്ത്താനെ ആണിയടിച്ചു താഴ്ത്തിയത് കൊണ്ട് കിട്ടിയതാ...! ''
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ചടത്തോളം ഇതൊരു നേരിട്ടറിഞ്ഞ സത്യമാണ്.. ആണിയടിച്ചുണ്ടായ മാതളത്തിന്റെ പടം ഇതിനൊപ്പം പോസ്റ്റ് ചെയ്യുന്നു...
ആണിയടിയുടെ ശാസ്ത്രീയത എന്ത് തന്നെയായാലും എന്റെയുമ്മ അത് വിശ്വസിക്കില്ല..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ